¡Sorpréndeme!

സിഫ്‌നിയോസിന് എട്ടിന്റെ പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ് | Oneindia Malayalam

2018-02-06 122 Dailymotion

ഐഎസ്എല്ലില്‍ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ കന്നി ഗോള്‍ നേടിയ ഡച്ച് യുവതാരം മാര്‍ക് സിഫ്‌നിയോസ് അപ്രതീക്ഷിതമായി ടീം വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ജനുവരിയിലാണ് താരം ക്ലബ്ബ് വിട്ടത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറഞ്ഞ സിഫ്‌നിയോസ് തൊട്ടുപിന്നാലെ എഫ്‌സി ഗോവയുമായി കരാര്‍ ഒപ്പുവച്ചത് ആരാധകരെ ശരിക്കും കലിപ്പിലാക്കി.ഫോറിനര്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലാണ് (എഫ്ആര്‍ആര്‍ഒ) സിഫ്‌നിയോസിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കിയത്. തങ്ങളുടെ തൊഴില്‍ വിസയിലാണ് താരം ഇന്ത്യയിലെത്തിയതെന്നും മറ്റൊരു ടീമിനായി കളിക്കാന്‍ താരം രാജ്യത്തു തുടരുന്നത് അനധികൃതമായാണെന്നും ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ കുറിച്ചു.
Sifneos is going back